Breaking News

ബളാൽ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾക്ക് പഞ്ചായത്തിലെ ജീവനക്കാർ സ്നേഹാദരവ് നൽകി...


വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ 2020-25 വർഷത്തെ ഭരണസമിതി അംഗങ്ങൾക്ക് പഞ്ചായത്തിലെ ജീവനക്കാർ സ്നേഹാദരവ് നൽകി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.

സെക്രട്ടറി ഇൻ ചാർജ് എം. മധു ആദ്യക്ഷതവഹിച്ചു.എ. ഡി. പി. ജോസഫ്.എം ചാക്കോ അംഗങ്ങൾക്ക് ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് എം. രാധാമണി,വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അലക്സ് നെടിയകാലായിൽ,അസി എഞ്ചിനിയർ എം. കെ. സതീശൻ ,എച്ച്. സി. വിനോദ് കുമാർ, സി. വി. സീനിയർ ക്ലർക്ക്‌ കെ മനോജ്‌ കുമാർ ,ഡോ. കാർത്തികേയൻ ,എച്ച്. ഐ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു..

No comments