കടംകൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി.. മൂന്നു പേർക്കെതിരെ കേസ്
രാജപുരം : കടം കൊടുത്ത പണം തിരികെ ചോദിച്ച വൈരാഗ്യത്തിൽ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി വടികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി. സംഭവത്തിൽ മൂന്നുപേർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. ചെമ്പേരിയിലെ അബ്ദുൽ റഹീമിന്റെ മകൻ ടി എസ് റമീസി (26) ൻ്റെ പരാതിയിലാണ് കേസ്. ചെമ്പേരിയിലെ അരുൺ, ഉമേഷ്, കണ്ടാലറിയുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മൂന്നു പേർ ചേർന്നാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ റമീസിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി വടികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി നൽകിയത്. റമീസ് അരുണിന് നൽകിയ പണം തിരികെ ചോദിച്ചതാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
No comments