എടത്തോട് പാലവളപ്പ് ഉന്നതിയിൽ നിന്നും കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു
പരപ്പ : എടത്തോട് പാലവളപ്പ് ഉന്നതിയിൽ നിന്നും വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു 6 കുടുംബങ്ങളിൽ പെട്ട 9 കോൺഗ്രസ് പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു.മധു , വിമല , വിനീഷ് , അജേഷ് ,തമ്പായി, രജനി, നാരായണി ,സതീശൻ , ശ്യാമള എന്നിവരാണ് സി പി ഐ എമ്മിൽ ചേർന്നത്. പലവളപ്പിൽ വച്ച് നടന്ന യോഗത്തിൽ എടത്തോട്ഈസ്റ്റ് ബ്രാഞ്ച് അംഗം എം പി സതീശൻ സ്വാഗതം പറഞ്ഞു അധ്യക്ഷൻ കുഞ്ഞഹമ്മദ് എടത്തോട് സിപിഐഎം ബളാൽ ലോക്കൽ സെക്രട്ടറി സാബു കാക്കനാട് രക്ത ഹാരമണിക്ക് പാർട്ടിയിലേക്ക് സ്വീകരിച്ചു എളേരി ഏരിയ കമ്മിറ്റി അംഗം രമ്യ കെ കെ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു
No comments