Breaking News

ബിരിക്കുളം ജനകീയ ആരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം


ബിരിക്കുളം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം ജനകീയ ആരോഗ്യ കേന്ദ്രത്തിന്  നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചു.  90.05 ശതമാനം  സ്‌കോറോടെയാണ്  എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതം വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. കേന്ദ്രത്തിന്റെ കൂടുതല്‍ വികസനത്തിന് ഇതും സഹായകരമാകും.

No comments