Breaking News

ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.


കാസർകോട്: പൊയ്നാച്ചി- ബന്തടുക്ക റോഡിലെ കൊളത്തൂരിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊളത്തൂരിലെ ചെങ്കൽ ക്വാറയിലെ തൊഴിലാളിയായ മേഘാലയ സ്വദേശി യോദിസ്ഥർ റാബ (35)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ ഉണ്ടായ അപകടത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്. കൂടെ ജോലി ചെയ്യുന്ന നാരായണൻ എന്നയാൾക്കൊപ്പം നടന്നു പോവുകയായിരുന്നു റാബ ഇതിനിടയിൽ കുണ്ടംകുഴി ഭാഗത്തു നിന്നും പെർളടുക്കം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബൈക്കിടിച്ച് തെറുപ്പിക്കുകയായിരുന്നു. റോഡിലേയ്ക്ക് തെറിച്ച് വീണു ഗുരുതരമായി പരിക്കേറ്റ് മംഗ്ളൂരുവിലെ ആശുപ്രതിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. അപകടത്തിൽ ബേഡകം പൊലീസ് കേസെടുത്തു.

No comments