വെള്ളരിക്കുണ്ടിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി നടത്തി പി. സി. വിഷ്ണു നാഥ് എം.എൽ.എ ഉത്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : നൂറ് കണക്കിനു പ്രവർത്തകരെ അണി നിരത്തി വെള്ളരിക്കുണ്ടിൽ ബളാൽ മണ്ഡലം യു. ഡി. എഫ്. കമ്മറ്റി തിരഞ്ഞെടുപ്പ് റാലിയും പൊതു യോഗവും സംഘടിപ്പിച്ചു.
കെ. പി. സി. സി. വർക്കിങ് പ്രസിഡന്റ് പി. സി. വിഷ്ണു നാഥ് എം. എൽ. എ. ഉത്ഘാടനം ചെയ്തു. ബളാൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം. പി. ജോസഫ് അധ്യക്ഷതവഹിച്ചു.
ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ. കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് രാജുകട്ട ക്കയം,ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, കെ. പി. സി. സി. അംഗം മീനാക്ഷി ബാല കൃഷ്ണൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്,മുസ്ലിം ലീഗ് നേതാവ് റഷീദ് കല്ലൻചിറ, ജോസ് വടക്കേപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു..
17 വാർഡു കളിൽ മത്സരി ക്കുന്ന യു. ഡി. എഫ്. സ്ഥാനാർഥികളെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെയും പി. സി. വിഷ്ണുനാഥ് ഷാൾ അണിയിച്ചു....
No comments