Breaking News

കെ.എസ്.ഇ.ബി ചോയ്യംകോട് സെക്ഷന് സദ്ഗമയ സാംസ്കാരിക സമിതിയുടെ സേവന പുരസ്കാരം 2025


ചോയ്യംകോട് : നാടിൻ്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന  സാംസ്കാരിക സംഘടനയാണ് സദ്ഗമയ സാംസ്കാരിക സമിതി. കല, കായികം സാംസ്കാരികം, സാമൂഹിക സേവനം  തുടങ്ങിയ മേഖലകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിക്കൊണ്ട് ഈ സംഘടന ചുരുങ്ങിയ കാലം കൊണ്ട് നാടിൻ്റെ ചലനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുകയാണ്. 

കഴിഞ്ഞ കാലയളവിലെ പ്രതികൂല സാഹചര്യങ്ങളിലും പൊതുജനങ്ങൾക്ക് മാതൃകാപരമായ സേവനം നൽകുന്ന കെ.എസ്.ഇ.ബി ചോയ്യംകോട് സെക്ഷന് സദ്ഗമയ സാംസ്കാരിക സമിതിയുടെ  ‘സേവന പുരസ്കാരം 2025’ സമർപ്പിച്ചു. ചോയ്യംകോട് സെക്ഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ സമിതി സെക്രട്ടറി ദിവ്യേഷ് കെ. ടി. ഉപഹാര സമർപ്പണം നിർവഹിച്ചു.

ദുർഘടമായ കാലാവസ്ഥകളിലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വൈദ്യുതി തടസമില്ലാതിരിക്കാൻ ജീവനക്കാർ നടത്തിയ കഠിനാധ്വാനവും പൊതുജനങ്ങളോടുള്ള മികച്ച ഇടപെടലുമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. ചടങ്ങിൽ   പ്രസാദ് (സബ് എഞ്ചിനീയർ)  അധ്യക്ഷത വഹിച്ചു. കെ. രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. കെ.എസ്.ഇ.ബി ജീവനക്കാരുടെ സേവന സന്നദ്ധത നാടിന് എന്നും മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച  മധു മണിയറ പറഞ്ഞു.

സാംസ്കാരിക പ്രവർത്തകരായ സതീശൻ പള്ളം സന്തോഷ് കുമാർ  എന്നിവർ ആശംസകൾ അറിയിച്ചു.

ചടങ്ങിൽ സന്തോഷ് എൻ., സജീഷ് തുടങ്ങിയവർ സംബന്ധിച്ചു. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഈ വലിയ അംഗീകാരം കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ പ്രേരണയാകുമെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ മറുപടി പ്രസംഗത്തിൽ അറിയിച്ചു.

നമ്മുടെ നാട്ടിൽ നിന്ന് ആദ്യമായി ലഭിച്ച ഇങ്ങനെയൊരു അംഗീകാരം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഉള്ള പ്രചോദനമാണെന്നും കനത്ത മഴയിലും പ്രകൃതിക്ഷോഭങ്ങളിലും രാപ്പകൽ ഇല്ലാതെഉള്ള കഷ്ടപ്പാടുകൾ നാട്ടിലെ ജനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും ഉള്ളത് ഏറെ സന്തോഷം പകരുന്നതാണെന്നും വൈദ്യുതി ജീവനക്കാർക്ക് ലഭിച്ച ഈ അംഗീകാരത്തിൽ ഏറെ സന്തോഷിക്കുന്നു എന്നും ചടങ്ങിൽ മുഹമ്മദ് കുഞ്ഞി  നന്ദി അറിയിച്ചുകൊണ്ട് പറഞ്ഞു.

No comments