വിത്തുത്സവം 2026 ഇന്നും നാളെയുമായി വെള്ളരിക്കുണ്ടിൽ നടക്കും
വെള്ളരിക്കുണ്ട് : ഫെയർ ട്രേഡ് അലയൻസ് കേരള കാസർഗോഡ് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് വച്ച് ഇന്നും നാളെയുമായി ( ജനുവരി 30, 31 ) വിത്തുത്സവം 2026 പാലക്കാട്ട് കുന്നേൽ ബിൽഡിംഗിൽ ഫാ ജോയി കൊച്ചു പാറ നഗർ ) വച്ച് നടക്കും. മലയോര മേഖലയിൽ ജൈവ കൃഷിയുടെ പ്രചാരകരായി പ്രവർത്തിക്കുന്ന FTAK യുടെ 12-മത് വിത്തുത്സവമാണ് നടത്തപ്പെടുന്നത്. തനത് വിത്തിനങ്ങളുടെ കാഴ്ചയും കൈമാറ്റവും നടത്തപ്പെടുന്ന വിത്തുത്സവത്തോടനുബന്ധിച്ച് കാർഷിക സെമിനാറുകൾ, കലാ സാംസ്കാരിക പരിപാടികൾ എന്നിവയും ഉണ്ടായിരിയ്ക്കും .
ഇന്ന് രാവിലെ 10.30-ന് അടികെ പത്രി കെ എഡിറ്റർ പദ്രെ ഉദ്ഘാടനം ചെയ്യും.എഫ് ടി എ കെ ചെയർമാൻ സണ്ണി ജോസഫ് അധ്യക്ഷം വഹിയ്ക്കും. ബളാൽ പഞ്ചായത്ത് പ്രസിഡൻറ് എ ലത സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിയ്ക്കും. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജു കട്ടക്കയം മുഖ്യാതിഥി ആയിരിയ്ക്കും.
ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ സണ്ണി ജോസഫ്, കേന്ദ്രസമിതിയംഗം തോമസ് കളപ്പുര, ജോണി തെങ്ങുംപള്ളിൽ, കെ.കെ. അഭിലാഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
No comments