Breaking News

റോഡ് സുരക്ഷാ മാസാചാരണം 2026 ന്റെ ഭാഗമായി, വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫീസ് പരിസരത്ത് ഡ്രൈവർമാർക്കുള്ള കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : ജനുവരി 1 മുതൽ 31 വരെ നടക്കുന്ന റോഡ് സുരക്ഷാ മസാചാരണം 2026 ന്റെ ഭാഗമായി, വെള്ളരിക്കുണ്ട് സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്, വെള്ളരിക്കുണ്ട് താലൂക്ക് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ, പയ്യന്നൂർ ഐ ഫൌണ്ടേഷൻ കാഞ്ഞങ്ങാട് എന്നിവയുടെ  സംയുക്തഭിമുഖ്യത്തിൽ, ഡ്രൈവർമാർക്കുള്ള കണ്ണ് പരിശോധന ക്യാമ്പ് സങ്കടിപ്പിക്കുകയുണ്ടായി. വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫീസ് പരിസരത്ത് വെച്ചു നടത്തിയ പരിപാടി, വാർഡ് മെമ്പർ ഷാജൻ പൈങ്ങോട്ട് ഉത്ഘാടനം ചെയ്തു. J R T O സലീം സി എ അധ്യക്ഷത വഹിച്ചു. ദിനേഷ്‌കുമാർ എം വി ഐ സ്വാഗതം ആശംസിച്ചു. ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് രാജൻ മഞ്ജുനാദ്, ഡോ ഫായിസ തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ എൺപതി അഞ്ചോളം ആൾക്കാർ നേത്രപരിശോധനക്ക് ഹാജരായി. സാജു വി ജെ  എ എം വി ഐ  നന്ദി അറിയിച്ചു.

No comments