അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ വെള്ളരിക്കുണ്ടിൽ നിന്നും വിപുലമായ യാത്ര സൗകര്യങ്ങൾ.. പത്തോളം സ്വകാര്യ ബസ്സുകൾ സർവീസ് നടത്തും
വെള്ളരിക്കുണ്ട് : തലശ്ശേരി അതിരൂപതല അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന്റെ ഭാഗമായി വെള്ളരിക്കുണ്ടിൽ നിന്നും വിപുലമായ യാത്ര സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബൈബിൾ കൺവെൻഷൻ ദിനങ്ങളിൽ രാത്രി കൺവെൻഷനു ശേഷം പത്തോളം സ്വകാര്യ ബസ്സുകൾ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നതായിരിക്കും. മാലോം കൊന്നക്കാട് ഭാഗത്തേക്ക് രണ്ട് ബസ്സും, നർക്കിലക്കാട് വഴി ചെറുപുഴയ്ക്കും, ഭീമനടി - കുന്നുംകൈ - മണ്ഡപം, ഭീമനടി - മൗക്കോട്- കടുമേനി - ചെറുപുഴ. പരപ്പ - ബിരിക്കുളം വഴി നീലേശ്വരം. ബളാൽ - കല്ലഞ്ചിറ - കള്ളാർ - വഴി പാണത്തൂർ. പരപ്പ ഒടയഞ്ചാൽ വഴി പടുപ്പ് .എന്നീ റൂട്ടുകളിൽ ഓരോ ബസ് വീതവും സർവ്വീസ് നടത്തും. പത്തോളം ബസുകളുടെ സേവനം ഉണ്ടായിരിയ്ക്കുമെന്നും വികാരി റവ.ഡോ.ജോൺസൺ അന്ത്യാകുളം അറിയിച്ചു.
No comments