Breaking News

ഭീമനടി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ വെസ്റ്റ് എളേരി പഞ്ചായത്ത്‌ വാർഷിക പദ്ധതിയുടെ ഭാഗമായി തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിച്ചു



ഭീമനടി : ഭീമനടി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ വെസ്റ്റ് എളേരി പഞ്ചായത്ത്‌ വാർഷിക പദ്ധതിയുടെ ഭാഗമായി തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിച്ചു.

തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് തേനീച്ചയും പെട്ടിയും വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി അനു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ  കെ രോഹിണി അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ കെ പി പ്രകാശൻ, ജോമോൻ, മിനി രവീന്ദ്രൻ, ഷീബ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ചാർളി ക്ലാസ്സ്‌ എടുത്തു.

കൃഷി ഓഫീസർ വി വി രാജീവൻ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റുമാരായ ടി ഷീബ സ്വാഗതവും പി വി സ്മിജ നന്ദിയും പറഞ്ഞു.

No comments