കമ്പല്ലൂർ സ്കൂളിൽ നടന്ന ജൂനിയർ റെഡ്ക്രോസ് ഉപജില്ലാതല സെമിനാർ പഞ്ചായത്ത് അംഗം എൻ വി ശിവദാസൻ ഉദ്ഘാടനം ചെയ്തു
കമ്പല്ലൂർ : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജൂനിയർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തി ചിറ്റാരിക്കാൽ ഉപജില്ലാതല സെമിനാർ സംഘടിപ്പിച്ചു. കമ്പല്സൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് അംഗം എൻ വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി വി സതീദേവി അധ്യക്ഷയായി. പിടിഎ പ്രസിഡന്റ് എ വി വിനീഷ്, കെ വി സന്തോഷ് എന്നിവർ സംസാരിച്ചു. എ വി സൗമ്യ നന്ദി പറഞ്ഞു. സെമിനാറിൽ ജൂനിയർ
റെഡ് ക്രോസ് ചരിത്രം, പ്രഥമശുശ്രൂഷ, ട്രാഫിക് നിയമങ്ങൾ എന്നീ വിഷയങ്ങളിൽ പ്രധാനധ്യാപകൻ പി ജനാർദ്ദനൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ കെ വിശാൽ, സീനിയർ പൊലീസ് ഓഫീസർ കെ രഞ്ജിത് കുമാർ, കെ എന്നിവർ ക്ലാസെടു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 172 വിദ്യാർത്ഥികൾ പങ്കെടുത്തു.
No comments