KHSTU സംസ്ഥാന കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പരപ്പ സ്വദേശി ശ്രീനന്ദ എം വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്
പരപ്പ : ഹയർ സെക്കണ്ടറി അധ്യാപകരുടെ സംഘടനയായ KHSTU 25 ആം വാർഷിക സമ്മേളനത്തോട് അനുബന്ധമായി നടത്തിയ സംസ്ഥാന കഥാരചന മത്സരത്തിൽ ആണ് പരപ്പ സ്വദേശിയും വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കണ്ടറി സ്കൂൾ +1 വിദ്യാർത്ഥിനിയുമായ ശ്രീനന്ദ പുരസ്‌ക്കാരത്തിന് അർഹയായത്. കേരളത്തിൽ 14 ജില്ലകളിൽ നിന്നായി വന്ന ആയിരത്തിൽ അധികം കഥകളിൽ നിന്നാണ് വിദഗ്ധ സമിതി ശ്രീനന്ദ എഴുതിയ കഥ തിരഞ്ഞെടുത്തത്. "അവർ പരിധിക്ക് പുറത്താണ്" എന്നതായിരുന്നു കഥാരചന വിഷയം. ഇതിനോടകം കുടുംബശ്രീ ലിയോറ ഫെസ്റ്റ് ദേശീയ, അന്തർദേശീയ തലത്തിൽ കഥാപ്രസംഗത്തെ പറ്റി സംസാരിക്കാൻ അവസരം ലഭിച്ച ശ്രീനന്ദ കഥാരചനയിലും കഴിവ് തെളിയിച്ചത് നാടിന് അഭിമാനം ആയി. അച്ഛൻ റിട്ടേർഡ് KSRTC ഡ്രൈവർ പ്രകാശൻ, അമ്മ മൂലപ്പാറ അംഗൻവാടി ടീച്ചർ ശ്രീകല എം. സഹോദരങ്ങൾ ഡോ. ശ്യാം പ്രകാശ് (ഹൈദരാബാദ് ഗീതം യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ), സായി പ്രകാശ് (റിദം ആർട്സിറ്റ്).
No comments