നീലേശ്വരം സഹകരണ പരിശീലന കോളേജ്- പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനമാരംഭിച്ചു
നീലേശ്വരം : സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജ് നീലേശ്വരം പാലത്തടത്ത് നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനമാരംഭിച്ചു
സംസ്ഥാന സഹകരണ യൂണിയൻ ചെയർപേഴ്സനും മുൻ എം.എൽഎയുമായ കോലിയക്കോട് .എൻ . കൃഷ്ണൻ നായർ ഉൽഘാടനം ചെയ്തു. കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാനും മുൻ എം.പിയുമായ പി.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു
നഗരസഭ ചെയർപേഴ്സൺ പി.പി മുഹമ്മദ് റാഫി, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ടാർ പി. ലോഹിതാക്ഷൻ , പാറക്കോൽ രാജൻ,അഡ്വ.പി.വി സുരേഷ്, എം.രാജൻ, കെ.പി.രവീന്ദ്രൻ , കെ രഘു , വി.ഗിനീഷ്, നിർമ്മിതി കേന്ദ്രം ജനറൽ മാനേജർ ഇപി രാജ്മോഹൻ ,കെ.വി വിശ്വനാഥൻ ,പി. അഖിലേഷ് , ലേഖ.വി രാധാകൃഷ്ണൻ നായർ , എം.വി രാജീവൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ടാർ - സിക്രട്ടറി എം.പി രജിത്ത്കുമാർ സ്വാഗതവും , സഹകരണ പരിശീലന കോളജ് പ്രിൻസിപ്പാൾ പി.വി.രാജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ പരിപാടിയും നടന്നു.മൂന്നര കോടി രൂപയാണ് നിർമ്മാണ ചിലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്.
No comments