കാഞ്ഞിരപ്പൊയില്‍ പച്ചക്കുണ്ടില്‍ പിക്കപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്കേറ്റു
മടിക്കൈ: പിക്കപ്പ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മണിയോടെ കാഞ്ഞിരപൊയിൽ പച്ചക്കുണ്ടിലാണ് അപകടം. കാരാക്കോട് പനങ്ങാട്ട് സ്വദേശി യു നാരായണൻ നായർ ( 70 ), പിക്കപ്പ് വാഹനം ഡ്രൈവർ പനങ്ങാട്ട് ഹരിപ്രസാദ് (36), പേര്യ സ്വദേശി സഞ്ജയൻ (58) എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ മാവുകലിലെ സഞ്ജീവനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
No comments