Breaking News

പഞ്ചായത്ത് അംഗം സനോജ് മാത്യു കൊന്നക്കാട് ആരംഭിച്ച പൊതുജന സേവന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു


കൊന്നക്കാട് :  ബളാൽ പഞ്ചായത്ത് മുട്ടോംകടവ് പഞ്ചായത്ത് അംഗം സനോജ് മാത്യു പൊതുജനങ്ങളുടെ സൗകര്യാർഥം കൊന്നക്കാട് പൊതുജന സേവന കേന്ദ്രം തുറന്നു. വാർഡ് നോക്കാതെ പൊതുജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്ക് ഇവിടെ സൗജന്യ സേവനം ലഭിക്കും.ജനങ്ങക്ക് ലഭ്യമാകുന്ന സർക്കാർ സഹായങ്ങൾ, മറ്റു സേവനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതോടൊപ്പം വിവിധ ഓഫീസുകളിലേക്ക് നൽകേണ്ടുന്ന അപേക്ഷകൾ പൂരിപ്പിച്ച് കൊടുക്കാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുജന സേവന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സനോജ് മാത്യു അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ഷാജൻ പൈങ്ങോട്ട്, എം ശ്രീജ, കർഷകസംഘം നേതാവ് ടി പി തമ്പാൻ, ബിജു തുളുശ്ശേരി, ജോജോ മാലോം, എം കെ രാമകൃഷ്ണൻ,ബോണി പുല്ലാട്ട്, കെ പി മോഹനൻ, പി എസ് വേണു എന്നിവർ സംസാരിച്ചു. 

No comments