Breaking News

മലയോരഹൈവേയിലെ കാറ്റാംകവല മറ്റപ്പള്ളി വളവിൽ നിരന്തരം ഉണ്ടാകുന്ന അപകടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിൽ പ്രത്യക്ഷസമരത്തിന് ഒരുങ്ങി കോൺഗ്രസ്


മാലോം:   മലയോരഹൈവേയിലെ കാറ്റാം കവല മറ്റപ്പള്ളി വളവിൽ നിരന്തരം ഉണ്ടാകുന്ന അപകടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിൽ പ്രത്യക്ഷസമരത്തിന് കോൺഗ്രസ്സ് ഒരുങ്ങുന്നു.

വിഷയം ചൂണ്ടി കാട്ടി ഫെബ്രുവരി മാസം 4 ന് 24 മണിക്കൂർ ഉപവാസം ഇരിക്കാൻ ബളാൽ. വെസ്റ്റ് എളേരി. ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി കളുടെ യോഗം തീരുമാനിച്ചു..ബഹുജന പങ്കാളിത്തം കൂടി ഉറപ്പ് വരുത്തി പറമ്പ റോഡ് ജങ്ഷനിലാണ് ഉപവാസം ഇരിക്കുക.

മൂന്ന് പഞ്ചായത്തു കളിലെയും ജനപ്രധി നിധികളും ജില്ലാ ബ്ലോക്ക്‌ പഞ്ചായത്ത് ജനപ്രധി നിധി കളും പ്രവർത്തകരും ഉപ വാസത്തിൽ പങ്കുചേരും.

സമര പരിപാടി വിജയി പ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം യോഗം ഉത്ഘാടനം ചെയ്തു..ഡി. സി. ജനറൽ സെക്രട്ടറി ടോമി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു. 

ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ്മേഴ്‌സി മാണി. വൈസ് പ്രസിഡന്റ്അഡ്വ. ജോസഫ് മുത്തോലി.ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജയിൻ. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം സോണി പൊടിമറ്റം. ജോയ് കിഴക്കരക്കാട്ട്. ജോജി പുല്ലാഞ്ചേരി. പ്രമോദ് മാക്ക ക്കോടൻ. സിന്ധു വർഗീസ്. ജിഷ ലോറൻസ്. ജോസ് കുത്തിയോടൻ.ഷെരീഫ് വാഴ പള്ളി.ജോർജ്ജ് കുട്ടി കരിമടം എന്നിവർ പ്രസംഗിച്ചു..

ഭാരവാഹികൾ..

ടോമി പ്ലാച്ചേരി. (ചെയർ മാൻ)

ജോയ് കിഴക്കര ക്കാട്ട്( ജനറൽ കൺ വീനർ)

പ്രമോദ് മാക്ക ക്കോടൻ. ജോർജ്ജ് കരിമടം. ഷെരീഫ് വാഴ പ്പള്ളി. (കൺ വീനർ മാർ)

കോഡി നേറ്റർ ജോജി പുല്ലാഞ്ചേരി.

No comments