പാറക്കടവ് പുളിക്കാൽ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ ഉന്നതിയിൽ നിന്നും സർക്കാർ ജോലിയിൽ പ്രവേശിച്ച ഉദ്യോഗാർഥികൾക്കും പുതിയതായി ചുമതലയേറ്റ വാർഡ് മെമ്പർക്ക് സ്വീകരണ പരിപാടിയും കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു
പാണത്തൂർ : പതിനഞ്ചു വർഷക്കാലമായി പാറക്കടവ് ഉന്നതിയിലെ സാമൂഹിക സാംസ്‌കാരിക മേഖലയിൽ നിറസാന്നിധ്യമായി മാറിയ പുളിക്കാൽ ബ്രദേഴ്സ് ഉന്നതിയിൽ നിന്നും സർക്കാർ ജോലിയിൽ പ്രവേശിച്ച ഉദ്യോഗാർഥികൾക്കും,കുടുംബശ്രീയുടെ നേതൃത്വത്തിൽ പരിശീലനം നേടിയ ശിങ്കാരി മേളം ടീമിന് അനുമോദനവും, പുതിയതായി ചുമതലയേറ്റ വാർഡ് മെമ്പർക്ക് സ്വീകരണ പരിപാടിയും സംഘടിപ്പിച്ചു.ഒപ്പം ഭാവി സുരക്ഷിതമാക്കുവാൻ എന്ന വിഷയത്തിൽ GHSS കുണ്ടംകുഴി സ്കൂളിലെ അദ്ധ്യാപകൻ രതീഷ് ആർ ഒറ്റമാവുങ്കാൽ മോട്ടിവേഷൻ ക്ലാസ്സും എടുത്തു.........
പാരാ മിലിറ്ററി ഫോഴ്‌സ് (CRPF )ലേക്ക് സെലക്ഷൻ നേടിയ സതീഷ് പി എം, LPS അധ്യാപികയായി ജോലിയിൽ പ്രവേശിച്ച രേണുക എം ആർ, UPS അധ്യാപികയായി ജോലിയിൽ പ്രവേശിച്ച മഞ്ജു കെ പി, കെ എസ് ആർ ടി സി കണ്ടക്ടർ ആയി ജോലിയിൽ പ്രവേശിച്ച സുകുമാരൻ പി സി,കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുമാസത്തെ തുടർച്ചയായ പരിശീലനത്തിനൊടുവിൽ ശിങ്കാരിമേളമെന്ന കലാലോകത്ത് പ്രവേശിച്ച പുളിക്കാൽ ശ്രീ സായൂജ്യം ടീമിന് അനുമോദനവും, പുതിയതായി ചുമതലയേറ്റെടുത്ത വാർഡ് മെമ്പർ ഷിബുവിന് സ്വീകരണവും നൽകി.
പുളിക്കാൽ ബ്രദേഴ്സ് അംഗം രമേഷ് ആർ അധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ ഷിബു ഉത്ഘാടനം ചെയ്തു.സാമൂഹ്യ പഠന മുറിയിലെ ഫെസിലിറ്റേറ്റർ സുനിത,അനുഷ പി എൻ, ശാരദ ചന്ദ്രൻ, പുരുഷോത്തമൻ പാറക്കടവ്,രമേഷ് (ഫ്രണ്ട്‌സ് സ്വയം സഹായ സംഘം സെക്രട്ടറി ),നാരായണി രാമൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
"ഭാവി സുരക്ഷിതമാക്കുവാൻ" എന്ന വിഷയത്തിൽ കുണ്ടങ്കുഴി സ്കൂളിലെ അദ്ധ്യാപകൻ ശ്രീ രതീഷ് ഒറ്റമാവുങ്കൽ കുട്ടികൾക്കും മാതാപിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ്സ് എടുത്തു.സാമൂഹ്യ പഠനമുറിയിലെ മുൻ ഫെസിലിറ്റേറ്റർ കാവ്യ എം സ്വാഗതവും, പുളിക്കാൽ ബ്രദേഴ്സ് അംഗം രതീഷ് ബാബു നന്ദിയും പറഞ്ഞു.
No comments