കേരള ആദിവാസി കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച എസ് ടി മെമ്പർമാർക്കുള്ള സ്വീകരണവും ചുള്ളിക്കരയിൽ നടന്നു
രാജപുരം : കേരള ആദിവാസി കോൺഗ്രസ് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച എസ് ടി മെമ്പർമാർക്കുള്ള സ്വീകരണവും ബി.ആർ അംബേദ്ക്കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ് ജേതാവ് ആദിവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചാലിങ്കാലിനുള്ള ആദരവും ചുള്ളിക്കര രാജീവ് ഓഫീസിൽ വെച്ച് നടന്നു. ഡി സി സി വൈസ് പ്രസിഡണ്ട് ബി.പി. പ്രദിപ് കുമാർ ഉദ്ഘാടനം ചെയ്തു. പി കെ രാഘവൻ ജില്ലാ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. കണ്ണൻ മാളൂർ , മാധവൻ ചുള്ളി , പ്രസന്ന പി പി , സുകുമാരൻ , സുന്ദരൻ , നാരായണൻ അബേത്തടി , സി.കൃഷ്ണൻ പയാളം എന്നിവർ ആശംസകൾ അർപ്പിച്ചു .സെക്രട്ടറി. കെ സി കുഞ്ഞികൃഷ്ണൻ സ്വാഗതവും ട്രഷർ ജനാർദ്ദനൻ നന്ദി രേഖപ്പെടുത്തി.
No comments