Breaking News

പരപ്പയിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു


പരപ്പ: മാറുന്ന ലോകത്തെ പുതിയ പഠനരീതികളെയും തൊഴിലവസരങ്ങളെയും കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകുന്നതിനായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. റോട്ടറി പരപ്പയും ജി.എച്ച്.എസ്.എസ് പരപ്പ ഇന്ററാക്ട് ക്ലബ്ബും സംയുക്തമായാണ് സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചത്. ഇന്ററാക്ട് ക്ലബ്ബ് പ്രസിഡന്റ് മഴ എസ് സ്വാഗതം പറഞ്ഞു, റൊട്ടറി ക്ലബ് പ്രസിഡന്റ് റോയി ജോർജ് അദ്ധ്യക്ഷത വഹിച്ചു,

​റോട്ടറി ഡിസ്ട്രിക്ട് ഭാരവാഹി Rtn. MD. Engr. രാജേഷ് കാമത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു, പരപ്പ GHSS  ലെ സീനിയർ അസിസ്റ്റെന്റ് ശ്രീമതി.പ്രഭാവതി ടീച്ചർ ആശംസയർപ്പിച്ച് സംസാരിച്ചു. ആധുനിക കാലഘട്ടത്തിൽ ലക്ഷ്യബോധത്തോടെയുള്ള ഉപരിപഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പ്രശസ്ത കരിയർ കൺസൾട്ടന്റ് മേയ്സൺ കലരിക്കൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

​പുത്തൻ വിദ്യാഭ്യാസ രീതികൾ, നൂതന കോഴ്സുകൾ, രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച കലാലയങ്ങൾ, വിവിധ സ്കോളർഷിപ്പുകൾ എന്നിവയെക്കുറിച്ച് വിശദമായ സെഷനുകൾ നടന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിൽ രക്ഷിതാക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും സെമിനാറിൽ ചർച്ച ചെയ്തു. പരപ്പ ജി.എച്ച്.എസ്.എസിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.ഇന്ററാക്ട് ക്ലബ് ചെയർ മനോഹരൻ ടി പരിപാടിക്ക് നേതൃത്വം നൽകി

No comments