മുക്കട കുണ്ടൂർ ദേശത്ത് നാടിനൊരു കളിക്കളം നാളേക്ക് വേണ്ടി എന്ന സന്ദേശമുയർത്തി നാടിന്റെ കൂട്ടായ്മയിൽ നിർമ്മിച്ച കളിക്കളത്തിന്റെ ഉദ്ഘാടനം ഇ ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു
കരിന്തളം : മുക്കട കുണ്ടൂർ ദേശത്ത് നാടിനൊരു കളിക്കളം നാളേക്ക് വേണ്ടി എന്ന സന്ദേശമുയർത്തി നാടിന്റെ കൂട്ടായ്മയിൽ നിർമ്മിച്ച കളിക്കളത്തിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ ആയിരക്കണക്കിനാളുകളെ സാക്ഷിനിർത്തി ഈ ചന്ദ്രശേഖരൻ എംഎൽഎ നാടിന് സമർപ്പിച്ചു. പൂത്തിരി കത്തിച്ചും മധുരം വിളമ്പിയും നാടിന്റെ നാനാഭാഗത്തുനിന്നും വന്ന ആളുകൾ ആഘോഷപൂർവ്വം പരിപാടിയിൽ പങ്കെടുത്തു. വി. അമ്പുഞ്ഞി അധ്യക്ഷനായിരുന്നു. നാടിന്റെ ചരിത്രവും വർത്തമാനവും വിളിച്ചോതുന്ന സുവനിയർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, പ്രകാശനം ചെയ്തു.കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ ലോഗോ പ്രകാശനം ചെയ്തു.ടി പി ശാന്ത,, എം. ചന്ദ്രൻ, വി.ജി അനീഷ് , അരുൺരാജ് കെ വി, എൻ. വിനോദ്, യു. രതീഷ് എന്നിവർ സംസാരിച്ചു. ഗ്രൗണ്ട് സമർപ്പണത്തിന് ശേഷം നടന്ന അന്തർസംസ്ഥാന വോളി നൈറ്റിൽ യെന്റ കൃഷ്ണ ഇന്റർനാഷണൽ ഒന്നാം സ്ഥാനവും, കെജിഎഫ് കുണ്ടൂർ രണ്ടാം സ്ഥാനവും നേടി. മത്സര വിജയികൾക്ക് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് അംഗം വി വി യശോദ സമ്മാനങ്ങൾ വിതരണം ചെയ്തു.
No comments