Breaking News

ബളാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി


കൊന്നക്കാട് :  ബളാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ടി പി തമ്പാൻ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ഷാജൻ പൈങ്ങോട്ട്, സനോജ് മാത്യു, എം ശ്രീജ, കേരളകോൺഗ്രസ് ജില്ലാ സെക്രട്ടറി ബിജു തുളുശ്ശേരി, കെഇ സ്കറിയ എന്നിവർ സംസാരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ മാലോത്ത് കസബ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളെ അനുമോദിച്ചു. കെ ദിനേശൻ സ്വാഗതം പറഞ്ഞു.

No comments