Breaking News

മലയോരത്ത് പി എസ് സി പരീക്ഷ സെന്ററുകൾ അനുവദിക്കണം ; ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് സമ്മേളനം ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു ഉദ്ഘാടനം ചെയ്തു


ഭീമനടി : മലയോരത്ത് പി എസ് സി പരീക്ഷ സെന്ററുകൾ അനുവദിക്കണമെന്ന് ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. കുന്നുംകൈ സ. പുഷ്പൻ നഗറിൽ ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. രജിത്ത് പൂങ്ങോട്, അഖിൽ പ്ലാച്ചിക്കര, ശിശിര ചന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പത്മ തമ്പാൻ രക്തസാക്ഷി പ്രമേയവും നന്ദു ഭാസ്കർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി കെ ഗിരീഷ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ ആർ അനിഷേധ്യ, ജില്ലാ വൈസ് പ്രസിഡന്റ്‌ എം വി രതീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ഗിനീഷ്, സി വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇ ടി ജോസ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ : രജിത്ത് പൂങ്ങോട് (പ്രസിഡന്റ്‌), പത്മ തമ്പാൻ, സജിൻ രാജ് (വൈസ് പ്രസിഡന്റ്‌), ടി കെ ഗിരീഷ് (സെക്രട്ടറി), കെ കെ ദിപിൻ, അഖിൽ പ്ലാച്ചിക്കര (ജോയിന്റ് സെക്രട്ടറി), ശ്രീജിത്ത്‌ കുമാർ (ട്രഷറർ).

No comments