Breaking News

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം... സബ്‌ ഡിവിഷനുകളിൽ സൈബർ പൊലീസ്‌ സ്‌റ്റേഷൻ സ്ഥാപിക്കണം

കാസർകോട് : സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഓരോ സബ് ഡിവിഷനിലും സൈബർ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കാസർകോട് റോയൽ കൺവൻഷൻ സെന്ററിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് പി അജിത്കുമാർ അധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി വിജയഭരത് റെഡ്ഡി വിശിഷ്ടാതിഥിയായി. അഡീഷണൽ എസ്പി സി എം ദേവദാസൻ, കെപിഒഎ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത്, കെപിഎസ്എ ജില്ലാ ട്രഷറർ വി ഉണ്ണികൃഷ്ണൻ, കെപിഎ ജില്ലാസെക്രട്ടറി പി വി സുധീഷ്, സംസ്ഥാന നിർവാഹക സമിതി അംഗം എം സദാശിവൻ, കെ അജിത, ഇ വി പ്രദീപൻ, ടി ഗിരീഷ് ബാബു, എം സന്തോഷ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു സംഘടനാ റിപ്പോർട്ടും ജില്ലാസെക്രട്ടറി പി രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ രതീശൻ അനുശോചന പ്രമേയവും ട്രഷറർ വി ടി സുഭാഷ് ചന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി പ്രമോദ് സ്വാഗതവും കെ പി വി രാജീവൻ നന്ദിയും പറഞ്ഞു. സംഘാടകസമിതിയായി; കെപിഒഎ സംസ്ഥാന സമ്മേളനം കാസർകോട്ട്

കാസർകോട്

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കാസർകോട് നടക്കും. സംഘാടകസമിതി രൂപീകരണ യോഗം കണ്ണൂർ ഡിഐജി യതീഷ്ചന്ദ്ര ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി വിജയഭരത് റെഡ്ഡി, എഎസ്പിമാരായ അച്യുത് അശോക്, എഎസ്പി അണ്ടർ ട്രെയിനി ശിവം, കെപിഎ സംസ്ഥാന പ്രസിഡന്റ് ജി പി അഭിജിത്ത്, കെപിഎസ്എ സംസ്ഥാന

നിർവാഹകസമിതി അംഗം സിബി തോമസ്, കെപിഒഎ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത്, സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു, ഡിവൈഎസ്പിമാരായ കെ പി സുരേഷ് ബാബു, ടി ഉത്തംദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി അജിത് കുമാർ (ചെയർമാൻ), പി രവീന്ദ്രൻ (ജനറൽ കൺവീനർ).

No comments