ദേശീയപാത നിർമ്മാണം കാലവർഷത്തിൽ ഉണ്ടാകാനിടയുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ ജില്ലാ ഭരണ സംവിധാനം മുൻകരുതൽ നടപടികൾ ആരംഭിച്ചു
കാസർഗോഡ് : ദേശീയപാത നിർമ്മാണം കാലവർഷത്തിൽ ഉണ്ടാകാനിടയുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ ജില്ലാ ഭരണ സംവിധാനം മുൻകരുതൽ നടപടികൾ ആരംഭിച്ചു
ദേശീയപാത കടന്നു പോകുന്ന തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗം ചേരും സമയബന്ധിതമായ പ്രവർത്തനങ്ങൾക്ക് സാങ്കേതികവിദഗ്ധരുടെ പ്രത്യേക സംഘത്തെയും ജില്ലാ കലക്ടർ നിയോഗിച്ചു
ദേശീയപാത നിർമ്മാണ മേഖലയിൽ കാലവർഷത്തിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും അടക്കമുള്ള ദുരന്തം തടയാൻ ജില്ലാ ഭരണ സംവിധാനം മുൻകരുതൽ ഒരുക്കുന്നു. കാസർകോട് ജില്ലയിൽ ദേശീയപാത 66 നിർമാണം ആദ്യ റീച്ചായ തലപ്പാടി മുതൽ ചെങ്കള വരെ പൂർത്തിയായിട്ടുണ്ട്. ചെങ്കള മുതൽ നീലേശ്വരം വരെയും നീലേശ്വരം മുതൽ കാലിക്കടവ് വരെയും ജില്ലയിൽ ദേശീയ പാതയിൽ കഴിഞ്ഞ വർഷം മൺസൂണിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും ദുരന്ത സമാനമായ സഹചര്യമുണ്ടാക്കിയതിനാലാണ് മുൻ കരുതൽ നടപടികൾ സ്വീകരിക്കുന്നതെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു.
ഇതിൻ്റെ ഭാഗമായി ദേശീയപാത കടന്നുപോകുന്ന പഞ്ചായത്ത് നഗരസഭകളിലെ ചെയർപേഴ്സൺ, പ്രസിഡണ്ടുമാർ വാർഡ് അംഗങ്ങൾ അസി എൻജിനീയർമാർ സെക്രട്ടറിമാർ എന്നിവരുടെ യോഗം അടിയന്തിരമായി തദ്ദേശസ്ഥാപനതലത്തിൽ ചേരുന്നതിന് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിൻ്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ നടന്ന യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർക്കാണ് ഏകോപന ചുമതല
കാലവർഷത്തിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകാനിടയുള്ള പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കി ദേശീയപാത നിർമ്മാണത്തിലെ തത്സ്ഥിതി വിവരങ്ങൾ ഫെബ്രുവരി 20 നകം ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ജില്ലാ കളക്ടർ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
മഴക്കാലത്തിനു മുമ്പേ ഓവുചാലുമായി ബന്ധപ്പെട്ട പണികൾ പൂർത്തീകരിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
മഴക്കാലത്ത് ദേശീയപാതയോട് ചേർന്ന് വെള്ളക്കെട്ട് ഉണ്ടാകുന്ന ഇടങ്ങളിൽ ഓവുചാലുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും വേഗം പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽചേർന്ന യോഗത്തിലാണ് കളക്ടർ നിർദേശം നൽകിയത്.
പഞ്ചായത്തിന്റെ കീഴിലുള്ള ഓവുചാലുകളിൽ പഞ്ചായത്തിനു തന്നെ പ്രവർത്തികൾ പൂർത്തീകരിക്കാമെന്നും ഇതിനായി ത തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനീയർമാരോട് സ്കെച്ചുകളും എസ്റ്റിമേറ്റുകളും തയ്യാറാക്കാനും കളക്ടർ നിർദേശിച്ചു.
ഓവുചാലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ജനപ്രതിനിധികളുടെ പങ്കാളിത്തം ആദ്യന്തം ഉറപ്പാക്കണം.ഇതിനായി വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും മെമ്പർമാരുടെയും നേതൃത്വത്തിൽ ഓൺലൈൻ യോഗം വിളിച്ചു ചേർത്ത് രണ്ട് ദിവസത്തിനുള്ളിൽ ജില്ലാ കളക്ടർക്ക് യോ ഗത്തിന്റെ മിനിറ്റ്സ് നൽകണം. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നിർദേശങ്ങളും എസ്റ്റിമേറ്റുകളും ഫെബ്രുവരി 20നകം ദേശീയ പാത അതോറിറ്റിക്ക് കൈമാറണം.
യോഗത്തിൽ എൽ എ എൻ എച്ച് ഡെപ്യൂട്ടി കളക്ടർ കെ ആർ മനോജ് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ആർ ഷൈനി തദ്ദേശ സ്വയംഭരണ വകുപ്പിലെ സെക്രട്ടറിമാർ തദ്ദേശ സ്വയംഭരണ വകുപ്പിലെയും പിഡബ്ല്യുഡി യിലെയും എൻജിനീയർമാർ എന്നിവർ പങ്കെടുത്തു.
ജില്ലാ വികസന സമിതി യോഗ തീരുമാനപ്രകാരം ദേശീയ പാത നിർമ്മാണ മേഖലയിലെ പരാതികൾ അറിയിക്കുന്നതിന് ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യുട്ടിവ് എൻജിനിയർ കൺവീനറായി ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു ദേശീയപാത അതോറിറ്റി കണ്ണൂർ പ്രൊജക്ട് 'ഡയറക്ടർ കെ ആർ എഫ് ബി എക്സിക്യൂടി വ് എൻജിനീയർചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ തദ്ദേശസ്വയംഭരണ വകുപ്പ് എൽ ഐഡി &ഇഡബ്ല്യു എക്സിക്യൂട്ടീവ് എൻജിനീയർ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ,ജില്ലാ ടൗൺ പ്ലാനർ , കണ്ണൂർ എക്സിക്യൂട്ടീവ് എൻജിനീയർ റോഡ് മെയിൻറനൻസ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ കാസർഗോഡ്
തദ്ദേശ സ്വയംഭരണ വകുപ്പ് മഞ്ചേശ്വരം കാസർഗോഡ് കാഞ്ഞങ്ങാട് നീലേശ്വരം ബ്ലോക്കുകളിലെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർമാർ
യു എൽ സി സി പ്രൊജക്റ്റ് മാനേജർ /എഞ്ചിനിയർ മേഘ കമ്പനി പ്രോജക്ട് മാനേജർ എഞ്ചിനിയർ എന്നിവർ സമിതിയിലെ അംഗങ്ങളാണ്
ജനപ്രതിനിധികൾ ജില്ലാ ഭരണസംവിധാനം എന്നിവ ഉന്നയിക്കുന്ന വിഷയങ്ങൾ അപ്പപ്പോൾ പരിശോധിച്ചു പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുക വെള്ളക്കെട്ട് തടസ്സപ്പെടുന്നത് മണ്ണിടിച്ചിൽ തുടങ്ങിയ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുൻഗണനയനുസരിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുക പൊതുജനങ്ങൾക്കും പൊതുസംവിധാനങ്ങൾക്കും നാശനഷ്ടം സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക,
പൊതുജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ലഭിക്കുന്ന പരാതികൾ നേരിട്ട് സന്ദർശിച്ച് സുതാര്യമായി പരിഹരിക്കുക. ജില്ലാ കലക്ടറെയും ജില്ലാ വികസന സമിതിയെയും കൃത്യമായി വിവരങ്ങൾ അറിയിക്കുക. '
പ്രശ്ന മേഖലകളിൽ ജനപ്രതിനിധികളെ മുൻകൂറായി അറിയിച്ചു സംയുക്ത പരിശോധന നടത്തുക.പരിഹാരമാർഗ്ഗങ്ങൾ ചർച്ച ചെയ്യുക. പ്രശ്ന പരിഹാരങ്ങൾ ദൈനംദിനം ജില്ലാ കലക്ടറെ അറിയിക്കുകയും ഇടപെടൽ അനിവാര്യമാണെങ്കിൽ അതുറപ്പുവരുത്തുകയും ചെയ്യുക
ടെക്നിക്കൽ കമ്മിറ്റി പ്രശ്നപരിഹാരത്തിന് ഊർജിതമായി ഇടപെടുകയും സമയബന്ധിതമായി പരിഹാരനടപടികൾ സ്വീകരിക്കുകയും ചെയ്യണം എന്ന് ജില്ലാ കലക്ടർ നിർദ്ദേശിച്ചു
ദേശീയപാതയിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് മണ്ണിടിച്ചിൽ പ്രശ്നങ്ങൾ തുടങ്ങിയവയിൽ
പൊതുജനങ്ങൾക്ക് പരാതികളും നിർദ്ദേശങ്ങളും
nhcomplaintsksd@gmail comഎന്ന ഈമെയിലിൽ അയക്കാവുന്നതാണ്
No comments