അഞ്ച് വർഷം മുൻപ് കാണാതായ ആളെ കണ്ടെത്തി കാസറഗോഡ് പോലീസ്; അബ്ദുൾ സലാമിനെ കണ്ടെത്തിയത് രാജസ്ഥാനിൽ നിന്നും
കാസറഗോഡ് നിന്നും 5 വർഷം മുൻപ് കാണാതായിട്ടുള്ളതും, കാസറഗോഡ് മായിപ്പാടി കുടലം ഹൌസിൽ കുഞ്ഞാലിയുടെ മകൻ അബ്ദുൽ സലാമിനെ(40) എന്നയാളെ രാജസ്ഥാനിൽ അപ്നാഘർ എന്ന സ്ഥലത്ത് വച്ച് മലായാളിയായ നേവി ഉദ്യോഗസ്ഥൻ കാണുകയും അബ്ദുൾ സലാം "കാസറഗോഡ് കുഡ്‌ലു" എന്ന് തുടർച്ചയായി അവർത്തിച്ച് സംസാരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നേവി ഉദ്യോഗസ്ഥൻ കാസറഗോഡ് ജില്ലാ പോലീസ് മേധാവിയെ ബന്ധപ്പെടുകയും വിവരം കൈമാറുകയും ചെയ്തിട്ടുള്ളതും, വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ല പോലീസ് മേധാവി അന്വേഷണത്തിന് നിർദ്ദേശം നൽകുകയും അന്വേഷണത്തിൽ ഇയാൾ ആലംപാടിയുള്ള നൂറുൽ ഇസ്ലാം അനാഥാലയത്തിൽ പഠിച്ചിരുന്നതായും, പഠനം പൂർത്തിയാക്കി അവിടെ നിന്നും പോയതായും മനസ്സിലാക്കി, തുടർന്നുള്ള അന്വേഷണത്തിൽ കാണാതായാളുടെ വീട് മായിപ്പാടി ചിപ്പാർ എന്ന സ്ഥലത്താണെന്ന് കണ്ടെത്തുകയും, ബന്ധുക്കളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തിയത്തിൽ ഇയാളെ അഞ്ച് വർഷങ്ങൾക്ക് മുൻപ് കാണാതായിരുന്നുവെന്നും, മനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു വന്നിരുന്നതായും, കാണാതായത്തിന് ശേഷം കുറെക്കാലം അന്വേഷിച്ച് ഒടുവിൽ ഇയാൾ മരപ്പെട്ടതായി കണക്കാക്കി ബന്ധുക്കൾ അന്വേഷണം അവസാനിപ്പിച്ച നിലയിലാണെന്നും മനസ്സിലാക്കി. ശേഷം പോലീസ് അന്വഷണത്തിൽ ലഭിച്ച പഴയ ഫോട്ടോയും പുതിയ ഫോട്ടോയും സോഫ്ട്‌വെയർ ഉപയോഗിച്ച് താരതമ്യ പഠനം നടത്തുകയും രാജസ്ഥാനിൽ കണ്ടെത്തിയ ആൾ കാസറഗോഡ് നിന്നും കാണാതായ അബ്ദുൾ സലാം തന്നെയാണെന്ന് ഉറപ്പ് വരുത്തുകയും, കാസറഗോഡ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നളിനാക്ഷൻ ഇയാൾ താമസിപ്പിച്ചു വന്നതായ അപ്ലാഘർ ആശ്രമം അധികാരികളുമായി ബന്ധപ്പെടുകയും കാസറഗോഡ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രതീഷ്, ബദിയടുക്ക പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഗോകുൽ എന്നിവർ കുച്ചാമൻ സിറ്റി എന്ന സ്ഥലത്തുള്ള അപ്നാഘർ എന്ന ആശ്രമത്തിൽ എത്തുകയും അബ്ദുൾ സലാമിനെ കൂട്ടികൊണ്ടുവന്ന് സലാമിന്റെ സഹോദരന് കൈമാറുകയും ചെയ്തിട്ടുള്ളതാണ്.
No comments