Breaking News

ഈരാറ്റുപേട്ടയിൽ അനിശ്ചിതകാല നിരാഹാരത്തിനായി പുറപ്പെട്ട സണ്ണി പൈകടക്ക് ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജു കട്ടക്കയം സമര പതാക കൈമാറി


വെള്ളരിക്കുണ്ട്: ആറുമാസത്തോളമായി വെള്ളരിക്കുണ്ടിൽ തുടർന്നുവരുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തോടു മൗനം തുടരുന്ന സർക്കാർ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് മാലക്കല്ലിലെ ആദ്യകാല വ്യാപാരിയും പരിസ്ഥിതി പ്രവർത്തകനുമായ മാത്യു കുരുവിള 24 മണിക്കൂർ മൗന ഉപവാസമനുഷ്ഠിച്ചു. സ്വാതന്ത്ര്യദിനത്തിലാരംഭിച്ച സത്യാഗ്രഹം റിപ്പബ്ലിക് ദിനം മുതൽ 24 മണിക്കൂർ റിലേ ഉപവാസമായി തീവ്രമാക്കിയിരുന്നു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ കൂടി റിപ്പബ്ലിക് ദിനം മുതൽ സത്യാഗ്രഹമാരംഭിച്ചതോടെ ഒരേ സമയം രണ്ടു സമരകേന്ദ്രങ്ങളിൽ അനിശ്ചിതകാല സമരം മുന്നോട്ടു കൊണ്ടുപോകാനാവുമെന്ന് കർഷകർ തെളിയിച്ചിരിക്കയാണ്. 

      ഫെ 5 മുതൽ ഈ രാറ്റുപേട്ടയിലെ സത്യാഗ്രഹ പന്തലിൽ സത്യാഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട അനിശ്ചിതകാലനിരാഹാരമാരംഭിക്കും. അനിശ്ചിതകാല നിരാഹാരത്തിനായി വെള്ളരിക്കുണ്ട് സത്യാഗ്രഹ പന്തലിൽ നിന്ന് പുറപ്പെട്ട സണ്ണി പൈകടക്ക് ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജു കട്ടക്കയം സമര പതാക കൈമാറി. യാത്രയയപ്പു സമ്മേളനത്തിൽ ഫെറോന വികാരി ജോൺസൻ അന്ത്യാംകുളം അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബിൻസി ജയിൻ ഗ്രാമ പഞ്ചായത്തംഗം ഷോബി ജോസഫ്, ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഫാ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.


സമരസമിതി പ്രവർത്തകരോടൊപ്പം പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിലെത്തിയ സണ്ണി പൈകട  ക്ക്  അവിടുത്തെ ഗാന്ധി മാവിൻ്റെ ചുവട്ടിൽ വച്ച് പ്രമുഖ ഗാന്ധിയൻ പത്മശ്രീ വി.പി.അപ്പുക്കുട്ടൻ സത്യാഗ്രഹ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.വി. രാഘവൻ, ഡോ.ഡി.സുരേന്ദ്രനാഥ്, അഡ്വ. ബിനോയി തോമസ്, ഷോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. എ.കെ.പി.നാരായണൻ സ്വാഗതവും പി.എം ബാലകൃഷ്ണൻ കൃതജ്ഞതയും പറഞ്ഞു.

No comments