Breaking News

കാസർഗോഡ് നെല്ലിക്കട്ട വാഹനാപകടം അച്ഛനു പിന്നാലെ പരിക്കേറ്റു ചികിത്സയിലായിരുന്ന മകനും മരണപ്പെട്ടു


കാസർകോട്: കഴിഞ്ഞ ശനിയാഴ്ച നെല്ലിക്കട്ടയിൽ കർണ്ണാടക കെഎസ് ആർ ടി സിയും കാറും  കൂട്ടിയിടിച്ച് പിതാവ് മരണപ്പെട്ട സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മകനും മരിച്ചു.നെല്ലിക്കട്ടയിലെ ഷംസുദ്ദീൻ പൈക്ക (68)യുടെ മകൻ സൽമാൻ ഫാരിസ് (22) ആണ് ഇന്ന് ഉച്ചയോടെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

 ശനിയാഴ്‌ച രാവിലെ ഉണ്ടായ അപകടത്തിൽ ഷംസുദ്ദീൻ പൈക്ക അന്നു തന്നെ മരണപ്പെട്ടിരുന്നു.

സൽമാൻ ഫാരിസ് ഓടിച്ച കാറും കാസർകോടു നിന്നു പുത്തൂരിലേയ്ക്ക് പോവുകയായിരുന്ന കർണ്ണാടക കെ എസ് ആർ ടി സി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. റഹീമയാണ് സൽമാന്റെ മാതാവ്. സഹോദരങ്ങൾ: റാഷിദ്, അറഫാത്ത്, സഹദ്.ഫാത്തിമ.

No comments