പൂടംകല്ല് താലൂക്കാശുപത്രിയിൽ കൗമാരപ്രായക്കാർക്കുള്ള ത്രിദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു
പൂടംകല്ല് : രാഷ്ട്രീയ കിഷോർ സ്വസ്ഥ കാര്യക്രം പീയർഎഡ്യൂക്കേറ്റർസ് പരപ്പ ബ്ലോക്ക് തല ത്രിദിന ട്രെയിനിങ് പ്രോഗ്രാം പൂടകല്ല് താലൂക് ആശുപത്രിയിൽ നടന്നു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻപറക്കോൽ രാജൻ ഉത്ഘാടനം ചെയ്തു. താലൂക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ഷിൻസി അധ്യക്ഷത വഹിച്ചു. .ബ്ലോക്കിനു കീഴിലെ വിവിധ സ്കൂളുകളിൽ നിന്നും ഉള്ള വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. ആർ കെ എസ് കെ പ്രോഗ്രാം കോഡിനേറ്റർ നിജിത യോഗത്തിൽ സംസാരിച്ചു. താലൂക്ക് ആശുപത്രി യിലെ സീനിയർ നഴ്സിംഗ് ഓഫീസർ ബിജമോൾ മാത്യു,ഡയറ്റീഷൻ മൃദുല, ആർ ബി എസ് കെ നഴ്സ് പ്രീതി എന്നിവർ സംസാരിച്ചു. പൂടംകല്ല് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ അനിതോമസ് സ്വാഗതവും ആർകെഎസ്കെ കൗൺസിലർ രാജലക്ഷ്മി നന്ദിയും പറഞ്ഞു.
No comments