Breaking News

പ്രതിപക്ഷ അംഗങ്ങളോട് കടുത്ത അവഗണന ; ബളാൽ ഗ്രാമ പഞ്ചായത്ത് എൽ ഡി ഫ് അംഗങ്ങൾ പഞ്ചായത്തിന് മുന്നിൽ സമരത്തിൽ


വെള്ളരിക്കുണ്ട് : പ്രതിപക്ഷ അംഗങ്ങളോട് ഭരണപക്ഷത്തിന്റെ കടുത്ത അവഗണനയെന്ന് ആരോപിച്ചുകൊണ്ടു ബളാൽ ഗ്രാമ പഞ്ചായത്ത് എൽ ഡി ഫ് അംഗങ്ങൾ പഞ്ചായത്തിന് മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ സമരം ആരംഭിച്ചു. വികസനപ്രവർത്തനത്തിനു പദ്ധതി വിഹിതം അനുവദിക്കുന്നതിൽ പ്രതിപക്ഷ അംഗങ്ങളോടു  കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് സമരം.വെള്ളരിക്കുണ്ട് ടൗൺ വാർഡ് അംഗം ഷാജൻ പൈങ്ങോട്ട് ,മുട്ടോകടവ് അംഗം ഷിനോജ് ,കനകപ്പള്ളി വാർഡ് അംഗം ശ്രീജ എന്നിവരാണ് സമരം തുടങ്ങിയത്  

No comments