കാഞ്ഞങ്ങാട് ഡി.എം.ഒയെ ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഡി.എം.ഒയെ ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ജില്ലാശുപത്രിക്ക് സമീപത്തെ ജില്ലാ മെഡിക്കൽ ഓഫീസറുടെ മുറിയിൽ കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. തുടർന്ന് കവാടത്തിൽ കുത്തിയിരുന്ന് ഉപരോധിച്ചു. നേതാക്കൾ ഉൾപ്പെടെ പത്തോളം പ്രവർത്തകരെ ഇന്ന് ഉച്ചയോടെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. സ്ത്രീയുടെ വയറ്റിൽ കത്രിക മറന്നത് ഉൾപെടെ ആരോഗ്യ മേഖല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം.
No comments