Breaking News

നിയമസഭാ തെരഞ്ഞെടുപ്പ് 2026- ഒന്നാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി മാർച്ച് 23 (തിങ്കളാഴ്ച) മണ്ഡലം സ്ട്രോങ്ങ് റൂമുകളിൽ എത്തിക്കും



സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. കളക്ടറേറ്റില്‍ നടന്ന റാന്‍ഡമൈസേഷനില്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുമുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ അനുവദിച്ചു. റാൻഡമൈസേഷൻ നടത്തിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ 23 ന് വെയർ ഹൗസിൽ നിന്ന്, കാസർകോട് ഗവ. കോളേജ് കാഞ്ഞങ്ങാട് ദുർഗഹയർ സെക്കണ്ടറി സ്ക്കൂൾ എന്നിവിടങ്ങളിൽ സജ്ജമാക്കിയ സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിക്കും.
വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, ഇ.വി.എം നോഡല്‍ ഓഫീസറായ എല്‍.എസ്.ജി.ഡി ജെ.ഡി ജെയ്സണ്‍ മാത്യു,  എന്നിവര്‍ പങ്കെടുത്തു

No comments