നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ അവഗണന ;യാദവ സഭ മത്സര രംഗത്തേക്ക്ഉദുമ , കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ നിയോജക മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തും
കാഞ്ഞങ്ങാട് : ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ കക്ഷികൾ യാദവ സമുദായത്തെ തഴഞ്ഞതിലുള്ള പ്രതിഷേധം അഖില കേരള യാദവസഭ സംസ്ഥാന കമ്മറ്റി രേഖപ്പെടുത്തി. ഇന്ന് കാഞ്ഞങ്ങാട് ചേർന്ന സംസ്ഥാന കമ്മറ്റി യോഗത്തിൽ കാസറഗോഡ് ജില്ലയിലെ ഉദുമ , കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ എന്നീ നിയോജക മണ്ഡലങ്ങളിൽ സംസ്ഥാന ഭാരവാഹികളെ സ്ഥാനാർത്ഥികളായി നിർത്തുവാനും യോഗം തീരുമാനിച്ചു . യോഗത്തിൽ ശിവരാമൻ മേസ്ത്രി അദ്ധ്യക്ഷം വഹിച്ചു. വിജയരാഘവൻ , സുരേഷ് ചുണ്ട, കുഞ്ഞമ്പു അരിക്കര, കെ എം ദാമോദരൻ, ബാബു കുന്നത്ത്, നന്ദകുമാർ പി ടി , കമലാക്ഷൻ മുന്നാട്, രാജേശ്വരി പി, ഇന്ദുലേഖ കരിന്തളം, ബാബു മാണിയൂർ എന്നിവർ സംസാരിച്ചു .
No comments