Breaking News

രൂക്ഷമായി തുടരുന്ന പാചകവാതക ക്ഷാമത്തിനു പരിഹാരമായേക്കുമെന്നു പ്രതീക്ഷ; 26,000 മെട്രിക് ടൺ പാചകവാതകവുമായി എൽപിജി കപ്പൽ മംഗ്ളൂരു തുറമുഖത്ത് എത്തി


കാസർകോട്: രൂക്ഷമായി തുടരുന്ന പാചകവാതക ക്ഷാമത്തിനു പരിഹാരമായേക്കുമെന്നു പ്രതീക്ഷ; 26,000 മെട്രിക് ടൺ പാചകവാതകവുമായി ശിവാലിക് എൽപിജി കപ്പൽ മംഗ്ളൂരു ന്യൂ തുറമുഖത്ത് എത്തി. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥക്കിടയിൽ ഹോർമുസ് കടലിടുക്ക് കടന്നാണ് കപ്പലെത്തിയത്. 46,000 മെട്രിക് ടൺ
പാചകവാതകവുമായാണ് ശിവാലിക് കപ്പൽ യാത്ര തിരിച്ചത്. ആദ്യം ഗുജറാത്തിലാണ് എത്തിയത്. അവിടെ 20,000 മെട്രിക് ടൺ പാചകവാതകം ഇറക്കിയ ശേഷമാണ് ശിവാലിക് മംഗ്ളൂരുവിലെത്തിയത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് ഓർഡർ ചെയ്ത ലിക്വിഡ് എൽപിജിയുമായാണ് കപ്പൽ എത്തിയത്. മാർച്ച് ആദ്യ വാരത്തിൽ ഖത്തറിലെ റാസ ലഫാൻ തുറമുഖത്തു നിന്നുമാണ് കപ്പൽ യാത്ര തിരിച്ചത്. ഒപ്പം നന്ദാദേവി എന്ന കപ്പലും ഉണ്ടായിരുന്നു. സംഘർഷം കാരണം എൽപിജി കാരിയർ കപ്പലുകൾക്ക് നേരത്തെ കടലിടുക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇറാൻ സർക്കാർ ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നു പോകാൻ അനുവദിക്കുകയായിരുന്നു. ഇതോടെയാണ് രാജ്യത്തെ വലിയ പാചകവാതക പ്രതിസന്ധി ആശങ്ക നീങ്ങിയത്.

No comments