നിയമസഭ തിരഞ്ഞെടുപ്പ് ;കാസർകോട് ജില്ലയിൽ സ്റ്റാറ്റിക് സർവലെൻസ് ടീം, ഫ്ലൈയിങ് സ്ക്വാഡ് വീഡിയോ സർവലെൻസ് ടീം എന്നിവ നിരീക്ഷണം ശക്തമാക്കി
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അവലോകനം ചെയ്തു.
യോഗത്തില്‍ എ ഡി എം കെ. വി. ശ്രുതി വരണാധികാരികൾ, നോഡൽ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.
കാസർകോട് ജില്ലയിൽ സ്റ്റാറ്റിക് സർവലെൻസ് ടീം, ഫ്ലൈയിങ് സ്ക്വാഡ് വീഡിയോ സർവലെൻസ് ടീം എന്നിവ നിരീക്ഷണം ശക്തമാക്കി. ടീമുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് തലപ്പാടി ചെക്ക് പോസ്റ്റ് ജില്ലാകളക്ടർ സന്ദർശിച്ചു.
മൂന്ന് ഉദ്യോഗസ്ഥർ വീതമുള്ള 17 സ്റ്റാറ്റിക് സർവലെൻസ് ടീം വിവിധ ചെക്ക് പോസ്റ്റുകളിൽ പ്രവർത്തിക്കുന്നു. അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മൂന്ന് ഫ്ലൈയിങ് സ്ക്വാഡ് പ്രവർത്തനം തുടങ്ങി. എല്ലാ മണ്ഡലങ്ങളിലും ഓരോ വീഡിയോ സർവലെൻസ് ടീം പ്രവർത്തിക്കുന്നു. പൊതുജനങ്ങൾ പണമിടപാടുകൾ നടത്തുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചുള്ള രേഖകൾ കൈവശമുണ്ടാകണമെന്ന് ചെലവ് നിരീക്ഷണം നോഡൽ ഓഫീസർ അറിയിച്ചു. ഫ്ലൈയിങ് സ്ക്വാഡ് പ്രവർത്തനം തുടങ്ങി. എല്ലാ മണ്ഡലങ്ങളിലും ഓരോ വീഡിയോ സർവലെൻസ് ടീം പ്രവർത്തിക്കുന്നു.
No comments