Breaking News

ഡിവൈഎഫ്‌ഐ ചെറുവത്തൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോണിങ് വോക്ക്‌ വിത്ത്‌ വി പി പി മുസ്‌തഫ പരിപാടി സംഘടിപ്പിച്ചു


ചെറുവത്തൂർ : വേറിട്ട തെരഞ്ഞെടുപ്പ്‌ പര്യടനം സംഘടിപ്പിച്ച്‌ ഓരോരുത്തരെയും നേരിൽ കണ്ട്‌  വോട്ടഭ്യർഥിച്ചും രാഷ്‌ട്രീയം പറഞ്ഞും സ‍ൗഹൃദം പുതുക്കിയും തൃക്കരിപ്പൂർ എൽഡിഎഫ്‌ മണ്ഡലം സ്ഥാനാർഥി വി പി പി മുസ്‌തഫ. ഡിവൈഎഫ്‌ഐ ചെറുവത്തൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ മോണിങ് വോക്ക്‌ വിത്ത്‌ വി പി പി മുസ്‌തഫ എന്ന പരിപാടി സംഘടിപ്പിച്ച്‌ വേറിട്ട പ്രചരണം സംഘടിപ്പിച്ചത്‌. ചെറുവത്തൂർ ട‍ൗണിൽ നിന്നുമാണ്‌ യാത്ര ആരംഭിച്ചത്‌. സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും പതിപ്പിച്ച വസ്‌ത്രം ധരിച്ച്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരും എൽഡിഎഫ്‌ നേതാക്കളും സ്ഥാനാർഥിക്കൊപ്പം ചേർന്നു. വഴി നീളെയുള്ള ആബാലവൃദ്ധം ജനങ്ങളെയും കണ്ടും സംസാരിച്ചുമായിരുന്നു വേറിട്ട യാത്ര. ചെറുവത്തൂർ റെയിൽവെ സ്റ്റേഷനിലെത്തി യാത്രക്കാരെയും നേരിട്ട്‌ കണ്ട്‌ വോട്ടുറപ്പിച്ചു. പുതിയ കാലത്ത്‌ പുതിയ പ്രചരണ വഴിയായി ഇ‍ൗ യാത്ര മാറുകയായിരുന്നു ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ സംഘടിച്ച യാത്ര. മികച്ച ജന പിന്തുണയാണ്‌ യാത്രക്ക്‌ ലഭിച്ചത്‌. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദനൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ്‌ വെള്ളാട്ട്‌, കെ സജേഷ്‌, ശ്രീജിത്ത്‌ രവീന്ദ്രൻ, കെ ആർ അനിഷേധ്യ എന്നിവർ സ്ഥാനാർഥിക്കൊപ്പം ചേർന്നു.


No comments