മലയോര മണ്ണിലൂടെ കർഷകരെയും, കർഷക തൊഴിലാളികളെയും കണ്ട് വോട്ട് അഭ്യാർഥിച്ച് എൽഡിഎഫ് സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ
രാജപുരം : കുടിയേറ്റ ചരിത്രമുറങ്ങുന്ന മലയോര മണ്ണിലൂടെ കർഷകരെയും, കർഷക തൊഴിലാളികളെയും കണ്ട് വോട്ട് അഭ്യാർഥിച്ച് എൽഡിഎഫ് സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ. മലയോരത്തിന്റെ വികസനത്തിന് നേതൃത്വം കൊടുത്ത ഇ ചന്ദ്രശേഖരന്റെ പിൻഗാമിയായ ഗോവിന്ദൻ പള്ളിക്കാപ്പിനെ സ്വീകരിക്കാൻ മലയോര ജനത തടിച്ചുകൂടി. അധികമാർക്കും സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തേണ്ടി വന്നില്ല. മലയോരമേഖലയിൽ ഉൾപ്പെടെ രാഷ്ട്രീയപ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന എൽഡിഎഫ് സ്ഥാനാർഥിക്ക് മലയോര മണ്ണ് പുതുമയാർന്നതല്ല. എല്ലാവരെയും പേരെടുത്തു വിളിച്ചു സൗഹൃദം പങ്കിട്ടാണ് ഓരോ കേന്ദ്രങ്ങളിൽനിന്ന് മടങ്ങുന്നത്. ബുധനാഴ്ച രാവിലെ കള്ളാർ പഞ്ചായത്തിലെ പൂടംകല്ലിൽനിന്നും പര്യടനം ആരംഭിച്ച് രാത്രിയോടെ പനത്തടി പഞ്ചായത്തിലെ പാണത്തൂരിൽ സമാപിച്ചു. പൂടംകല്ല്, രാജപുരം, കള്ളാർ, മാലക്കല്ല്, കോളിച്ചാൽ, പനത്തടി, പാണത്തൂർ എന്നിവിടങ്ങളിലെ കടകൾ കയറിയും, സ്ഥാപനങ്ങൾ എന്നിവ കയറി വോട്ട് അഭ്യർഥിച്ചു. രാജപുരം ഹോളി ഫാമിലി തിരുകുടുംബ ദേവാലയം, കള്ളാർ ശ്രീ മഹാവിഷ്ണു ക്ഷേത്രം, അരിപ്രാട് ക്ഷേത്രം എന്നിവിടങ്ങളിലും, രാജപുരം സെന്റ് പയസ് ടെൻത് കോളേജ്, ചില വ്യക്തികൾ എന്നിവിടങ്ങളിലും നേരിട്ട് അഭ്യർഥിക്കാൻ എത്തി. എൽഡിഎഫ് നേതാക്കളായ ഒക്ലാവ് കൃഷ്ണൻ, പി ജി മോഹനൻ, ബി രത്നാകരൻ നമ്പ്യാർ, എം വി കൃഷ്ണൻ, എ രാഘവൻ, ടി കെ നാരായണൻ, പി തമ്പാൻ, പി രഘുനാഥ്, എം സി മാധവൻ, എസ് പ്രതാപചന്ദ്രൻ, പി കെ രാമചന്ദ്രൻ, ജോഷി ജോർജ് എന്നിവരും സ്ഥാനാർഥിക്കൊപ്പം ഉണ്ടായി.
No comments