തേപ്പു ജോലിക്കിടയിൽ കെട്ടിടത്തിന്റെ സൺ ഷേഡിന്റെ മുകളിൽ നിന്നു വീണുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം
കാസർകോട് : തേപ്പു ജോലിക്കിടയിൽ കെട്ടിടത്തിന്റെ സൺ ഷേഡിന്റെ മുകളിൽ നിന്നു വീണുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. മീഞ്ച,അട്ടഗോളി, നവോദയ നഗറിലെ കേശവ - രമാവതി ദമ്പതികളുടെ മകൻ ശങ്കര (26) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഉപ്പള, മണിമുണ്ടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കേശവയെ ദേർളക്കട്ടയിലെ ആശു പ്രതിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. സഹോദരങ്ങൾ: സന്തോഷ്, വേണുഗോപാൽ, രേഷ്മ. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
No comments