മഞ്ചേശ്വരം, ഉദ്യാവാറിൽ വീട്ടമ്മയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: മഞ്ചേശ്വരം, ഉദ്യാവാറിൽ വീട്ടമ്മയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. ചക്കിഗുഡ്ഡയിലെ എസ് കെ നിവാസിൽ ചന്ദ്രഹാസയുടെ ഭാര്യ ഗീത (53) യാണ് മരിച്ചത്.
ബുധനാഴ്ചയാണ് സംഭവം. കിണറിൽ വീണു കിടക്കുന്ന നിലയിലായിരുന്നു ഗീതയെ കാണപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മക്കൾ: പ്രജ്വൽ, തൃശാൽ, രാഹുൽ.
No comments