Breaking News

പറവകൾക്കൊരു കുടം തണ്ണീർ കടുത്ത വേനലിൽ പറവകൾക്ക് ദാഹജലം ഒരുക്കി ജിയുപിഎസ് ബേളൂരിലെ പരിസ്ഥിതിക്ലബ് അംഗങ്ങൾ


ബേളൂർ: കടുത്ത വേനലിൽ വറ്റി വരളുന്ന പുഴകളും ജലാശയങ്ങളും ജീവജാലങ്ങൾക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവയ്ക്ക് ദാഹജലം ഒരുക്കുകയാണ് ജിയുപിഎസ് ബേളൂരിലെ പരിസ്ഥിതിക്ലബ് അംഗങ്ങൾ. പാഠ പുസ്തകങ്ങളിലൂടെ ആർജിച്ചെടുത്ത സഹജീവി സ്നേഹം സ്കൂളിൽ തന്നെ പ്രാവർത്തികമാക്കുകയാണ് ഈ കൊച്ചു കൂട്ടുകാർ. പക്ഷികളെ ഏറെ ആകർഷിക്കുന്ന സ്കൂൾ മുറ്റത്തെ  ഞാവൽ മരത്തിലും പ്രീ പ്രൈമറി മുറ്റത്തെ ശലഭോദ്യാനത്തിലുമാണ് കുട്ടികൾ മൺകുടങ്ങളിൽ ദാഹജലം ഒരുക്കിയത്. സ്കൂൾ പ്രധാനാധ്യാപകൻ രമേശൻ മാസ്റ്റർ , പി.ടി.എ പ്രസിഡൻ്റ് ഹരീഷ് കുമാർ , ലേഖടീച്ചർ , സജിന ടീച്ചർ മറ്റ് അധ്യാപകർ പി ടി എ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടപ്പിലാക്കുന്നത്.

No comments