യുവാവിന്റെ ദാരുണ മരണത്തിൽ വിറങ്ങലിച്ച് ആലക്കോട്
ആലക്കോട്: ടൗണിൽ ഇന്ന് വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശിയായാ അബ്ബാസ് ആണ് മരണപ്പെട്ടത്. ലിങ്ക് റോഡിൽ നിന്നും മെയിൻ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ തല കറക്കം സംഭവിച്ച് റോഡിലേക്ക് വേച്ച് വീഴുകയായിരുന്നു.
ഇതിനിടെ അതുവഴി കടന്നു പോകുകയായിരുന്ന സ്വകാര്യ ബസ്സിന്റെ ടയർ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. കുറച്ച് ദിവസങ്ങളായി ആലക്കോട് നെല്ലിപ്പാറയിലുള്ള ഭാര്യ വീട്ടിൽ അബ്ബാസ് ഉണ്ടായിരുന്നു.
No comments