Breaking News

ബിഹൈൻഡ് ദി കർട്ടൻ പത്താമത് സംസ്ഥാന പുരസ്കാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാനകലാശ്രീ പുരസ്കാരം സുപ്രസിദ്ധ സിനിമാ താരം രോഹിണിയിൽ നിന്നും വിജയൻ തെരുവത്ത് ഏറ്റുവാങ്ങി.


കണ്ണൂർ: ബിഹൈൻഡ് ദി കർട്ടൻ പത്താമത് സംസ്ഥാന പുരസ്കാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാനകലാശ്രീ പുരസ്കാരം സുപ്രസിദ്ധ സിനിമാ താരം  രോഹിണിയിൽ നിന്നും വിജയൻ തെരുവത്ത് ഏറ്റുവാങ്ങി.

ശിക്ഷക് സദനിൽ വെച്ച്  നടന്ന ചടങ്ങ് സംഘാടക സമിതി ചെയർമാൻ പി.ഗോവിന്ദൻ്റെ അധ്യക്ഷതയിൽ മുൻ  എംഎൽഎ എം. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സിനിമാ താരം  രോഹിണി മുഖ്യാതിഥിയായിരുന്നു.

സിനിമതാരം ഉണ്ണിരാജ്,ജൂറി ചെയർമാൻ ടി .പി. സുനിൽകുമാർ, സംഗീത സംവിധായകൻവിനോദ് ചെറുകുന്ന് എന്നിവർ സംസാരിച്ചു. ചടങ്ങിൽവിവിധ മേഖലകളിലെ ജേതാക്കൾ അവാർഡ് ഏറ്റുവാങ്ങി. ബിഹൈൻ്റ് ദികർട്ടൻ ഡയരക്ടറും ഏഷ്യാനെറ്റ് മുൻഷി ഫെയിമുമായ ബിജു ഇരിണാവ് സ്വാഗതവും വി.പി. മോഹനൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

No comments