Breaking News

അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി കൂവം അളക്കൽ ചടങ്ങ് നടന്നു


അട്ടേങ്ങാനം : ബാത്തൂർ ഭഗവതി ക്ഷേത്ര കഴകം കരിച്ചേരി കോയ്മ, ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നീണ്ട 72 വർഷങ്ങൾക്ക് ശേഷം നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി കൂവം അളക്കൽ ചടങ്ങ് നടന്നു. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, ബേളൂർ ശ്രീ മഹാ ശിവക്ഷേത്രം, മഡിയൻ കൂലോം ശ്രീ ക്ഷേത്ര പാലക ക്ഷേത്രം, തുളുർവ്വനത്ത് ശ്രീ ഭഗവതി ക്ഷേത്രം, ബാത്തൂർ ശ്രീ ഭഗവതി ക്ഷേത്രം, കോട്ടപ്പാറ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനം തുടങ്ങിയ വിവിധ ക്ഷേത്രങ്ങളിലേക്കും ദേവസ്ഥാനങ്ങളിലേക്കും കൂവം അളന്നു. 

ദേവസ്ഥാനത്ത് സ്വന്തമായി കൃഷി ചെയ്ത് വിളവെടുത്ത നെല്ലാണ് ചടങ്ങിനായി ഉപയോഗിച്ചത്. ആചാരസ്ഥാനികർ, വിവിധ ക്ഷേത്രങ്ങളുടെയും ദേവസ്ഥാനങ്ങളുടെയും ഭാരവാഹികൾ, ആഘോഷകമ്മിറ്റി അംഗങ്ങൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. 

2026 ഏപ്രിൽ 3-4-5 എന്നീ ദിവസങ്ങളിലാണ് തെയ്യംകെട്ട് മഹോത്സവം നടക്കുന്നത്. ഏപ്രിൽ 3 ന് കലവറ നിറക്കൽ ചടങ്ങും ഏപ്രിൽ 3-4 എന്നീ ദിവസങ്ങളിലായി വിവിധ തെയ്യങ്ങളും അരങ്ങിലെത്തും.

No comments