Breaking News

മാനവ സൗഹാർദ്ദം വിളിച്ചോതി വാർഡ് കോൺഗ്രസ് കമ്മിറ്റി കല്ലൻഞ്ചിറയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് :  ബളാൽ മണ്ഡലം പതിനാറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലൻച്ചിറ പ്രിയദർശിനി നഗറിൽ സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം മാനവ സൗഹാർദ്ദം വിളിച്ചോതി. സമൂഹത്തിൻ്റെ നാനാ തുറകളിലുള്ളവർ സംഗമത്തിൽ പങ്കാളികളായി.

 കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സജി പുളിക്കൽ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ഹുസൈൻ  സഖാഫി മുഖ്യാ പ്രഭാഷണം നടത്തി. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ലത, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം പി ജോസഫ്, ജനപ്രതിനിധികളായ ബിൻസി ജെയിൻ, സഫീന ഫൈസൽ,മിനി മാത്യു, ഷോബി ജോസഫ്,സിവി ശ്രീധരൻ, ഏവി ശ്വാമള, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം രാധമണി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്കളായ കെപി റാഷീദ്, ടി അബ്ദൂൾ ഖാദർ, എസി ലത്തീഫ്, ഷെജീർ കനകപ്പള്ളി, അബ്രാഹാം തേക്കുംകാട്ടിൽ, സതീശൻ കനകപ്പള്ളി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് ബ്ലോക്ക് കോൺഗ്രാസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സണ്ണി കള്ളുവേലി,കെ സുരേന്ദ്രൻ, വി എം ബഷീർ , കെ പി ഫൈസൽ ജോസ് വർഗീസ്,ലൂയിസ് കനകപ്പള്ളി, ജോസുട്ടി അറക്കൽ തുടങ്ങിയവരും നാട്ടുകാരും ഇഫ്താർ സംഗമത്തിൽ പങ്കാളികളായി. ചടങ്ങിൽ ഹോങ്കോങ്ങിൽ വെച്ചു നടന്ന മുയ് തായി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ദീപേഷ് കുഞ്ഞിക്കണ്ണനെ ആദരിച്ചു. ചുമതല ഏറ്റെടുത്തു ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച രീതിയിൽ പരിപാടി സംഘടിപ്പിച്ച സജി പുളിക്കനെ രാജു കട്ടക്കയം പ്രശംസിച്ചു.

മനു മണക്കാട്ട് സ്വാഗതവും കെ ടി തോമസ് നന്ദിയും പറഞ്ഞു

No comments