Breaking News

ഡിജിറ്റൽ അറസ്റ്റിലൂടെ വയോധികന് നഷ്ടപ്പെട്ടത് 1.06 കോടി രൂപ; വീണ്ടെടുത്ത് സൈബർ പൊലീസ്



കൊച്ചി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികന് നഷ്ടമായ 1,06,27,914 രൂപ കൊച്ചി സിറ്റി സൈബർ പൊലീസ് വീണ്ടെടുത്തു. കഴിഞ്ഞ നവംബർ 6നാണ് സൈബർ തട്ടിപ്പിലൂടെ വൻ തുക നഷ്ടമായത്. എറണാകുളം ചാത്യാത്ത് റോഡിലെ 81 വയസ്സുകാരനാണ് തട്ടിപ്പിനിരയായത്. തുടർന്ന് ഇദ്ദേഹം നൽകിയ പരാതിയിന്മേൽ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്ത് നാഷണൽ സൈബർ ക്രൈം പോർട്ടലിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇൻസ്പെക്ടർ ഷെമീർഖാൻ, എഎസ്ഐ ഗിരീഷ്കുമാർ, സിപിഒ റോബിൻ എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് നഷ്ടമായ പണം വീണ്ടെടുത്തത്.


No comments