ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനയാൽ, നെല്ലിയടുക്കത്ത് കെട്ടിടത്തിനകത്ത് വൻ സ്ഫോടനം
കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനയാൽ, നെല്ലിയടുക്കത്ത് കെട്ടിടത്തിനു അകത്ത് വൻ സ്ഫോടനം. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ദാമോദരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ചെമ്പിരിക്ക സ്വദേശി അസീസ് വാടകയ്ക്ക് എടുത്ത കെട്ടിടമാണിത്. സമീപത്തു തന്നെ വാടക വിട്ടിലാണ് അസീസും കുടുംബവും താസമസം. മരം വ്യാപാരിയാണ് അസീസ്. പുതിയ യന്ത്രങ്ങൾ കൊണ്ടുവച്ച മുറിയിലാണ് പുലർച്ചെ ഒന്നരമണിയോടെ വൻ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഷട്ടർ പുറത്തേയ്ക്ക് തെറിച്ച നിലയിലാണ്. അകത്തു തീ പിടിക്കുന്ന സാധനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നു പറയുന്നു. വൈദ്യുതി കണക്ഷനുമില്ല. പിന്നെങ്ങിനെയാണ് തീപിടിച്ചതെന്നു വ്യക്തമല്ല. സംഭവത്തിൽ ദുരൂഹത ഉയർന്നിട്ടുണ്ട്. സ്ഫോടന ശബ്ദം കേട്ട് അസീസും അയൽവാസികളും ചേർന്നാണ് തീയണച്ചത്. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
No comments