അമൃത് ഭാരത് എക്സ്പ്രസിന് നീലേശ്വരത്ത് സ്വീകരണം നൽകി
നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച അമ്യത് ഭാരത് എക്സ്പ്രസിന് നീലേശ്വരം നഗരസഭയുടെ സ്വീകരണം ചെയർമാൻ പി പി മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ നൽകി.
എല്ലാ ബുധനാഴ്ചയും മംഗലാപുരത്ത് നിന്ന് നാഗർകോവിലേക്ക് പോകുന്ന അമൃത് ഭാരത് എക്സ്പ്രസ് (16330) രാവിലെ 9 മണിക്ക് നീലേശ്വരത്ത് എത്തുകയും എല്ലാ ചൊവ്വാഴ്ചയും നാഗർകോവിൽ നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടുന്ന (16329) ഈ ട്രെയിൻ ബുധനാഴ്ച പുലർച്ചെ 1:30 ന് നീലേശ്വരത്ത് എത്തിച്ചേരും. സ്വീകരണ പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ പി എം സന്ധ്യ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി സ്ഥിരം അദ്ധ്യക്ഷൻ കെ സതീഷൻ, കൗൺസിലർമാരായ പി വി സതീശൻ, ശ്രീനിവാസൻ കെ പി, ഇ ഷജീർ, പിയു രാമൃഷ്ണൻ എന്നിവർ പങ്കെടുത്തു. അമൃത് ഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ റെയിൽവെ മന്ത്രിക്കും ഡിവിഷണൽ മാനേജർക്കും നഗരസഭ നിവേദനം നൽകിയിരുന്നു.
No comments