: കീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ മഹോൽസവത്തിൻ്റെ ഭാഗമായി നടന്ന ആചാര സംഗമം മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ കെ വാസു ഉദ്ഘാടനം ചെയ്തു
കരിന്തളം:കീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിൽ നടന്ന് വരുന്ന പുന: പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ ആചാര സ്ഥാനിക സംഗമം സംഘടിപ്പിച്ചു. വിവിധ ക്ഷേത്രങ്ങളിൽ നിന്നായി നൂറുകണക്കിന് ആചാര സ്ഥാനികർ പരിപാടിയിൽ പങ്കെടുത്തു.മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ കെ വാസു ആചാര സംഗമം ഉദ്ഘാടനം ചെയ്തു.ആഘോഷ കമ്മിറ്റി ചെയർമാൻ പെരിയ രാജൻ അധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ ലക്ഷ്മണൻ, ഉത്തരമലബാർ ക്ഷേത്ര സംരക്ഷണ സമിതി മേഖല ജനറൽ സെക്രട്ടറി അനിൽ മടിക്കൈ, പഞ്ചായത്ത് അംഗം എൻ രമണൻ, ഉമേശൻ വേളൂർ ,പുതിയൂർ കുഞ്ഞിരാമൻ, ക്ഷേത്രസംരക്ഷണ സമിതി പയ്യന്നൂർ മേഖല പ്രസിഡൻ്റ് ടി വി പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എം വി പത്മനാഭൻ സ്വാഗതവും സാമ്പത്തിക കമ്മറ്റി കൺവീനർ കെ വി ശശികുമാർ നന്ദിയും പറഞ്ഞു.
ഇന്ന് രാത്രി 7 മണിക്ക് സാംസ്കാരിക സമ്മേളനം നടക്കും.തുടർന്ന് 8 മണിക്ക് ഗ്രേറ്റ് മാജിക് ഷോയും അരങ്ങേറും.
നാളെ ( മാർച്ച് - 19 ന് ) രാവിലെ 6.37 മുതൽ 7.30 വരെയുള്ള മുഹൂർത്തത്തിലാണ് പീഠ പ്രതിഷ്ഠ.തുടർന്ന് വിവിധ പൂജാദികർമ്മങ്ങൾ.ഉച്ചയ്ക്ക് 12 ന് അന്നദാനത്തോടെ മൂന്നു ദിവസങ്ങളിലായി നടന്നു വന്ന ഉത്സവാഘോഷങ്ങൾക്ക് പരിസമാപ്തിയാവു
No comments