നീലേശ്വരം ഡോ. പി കെ രാജൻ സ്മാരക ക്യാമ്പസ്സിൽനിന്ന് ഭാഷാ കോഴ്സുകൾ നീക്കുന്നതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നീലേശ്വരം ക്യാമ്പസ്സിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
നീലേശ്വരം : നീലേശ്വരം ഡോ. പി കെ രാജൻ സ്മാരക ക്യാമ്പസ്സിൽനിന്ന് ഭാഷാ കോഴ്സുകൾ നീക്കുന്നതിനെതിരെ എസ്എഫ്ഐയുടെ
നേതൃത്വത്തിൽ നീലേശ്വരം ക്യാമ്പസ്സിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പുരോഗതി ലക്ഷ്യമിട്ട് പൊതുവിൽ പിന്നോക്കാവസ്ഥയിലുള്ള ജില്ലയുടെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക എന്ന
ഉദ്ദേശത്തോടുകൂടിയാണ് 2008ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്യാമ്പസ് ആരംഭിക്കുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ വില്ലേജ് ക്യാമ്പസ് എന്ന സവിശേഷതയും പ്രസ്തുത ക്യാമ്പസിനുണ്ട്. ഹിന്ദി, മലയാളം ഭാഷ വകുപ്പുകൾ പാലയാട് ക്യാമ്പസ്സിലേക്ക് മാറ്റി എന്ന ഉത്തരവ് അവധി ദിവസമായ ഞായറാഴ്ച ആയിരുന്നു വന്നത്. ഇതിനെ തുടർന്നാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടന്നത്. ഈ വകുപ്പുകൾകൂടി മാറുന്നതോടുകൂടി നീലേശ്വരം ക്യാമ്പസ്സിൽ സ്വാശ്രയകോഴ്സുകളും അവ പഠിപ്പിക്കാൻ താൽകാലിക അധ്യാപകരും മാത്രമാകും. ഇത് ക്യാമ്പസ്സിന്റെ
നിലനിൽപ്പിനെതന്നെ പ്രതികൂലമായി ബാധിക്കു സ്ഥിതിയുണ്ടാകും. മലയോരത്തുനിന്ന് ഉൾപ്പടെ ഒരുപാട് വിദ്യാർഥികളുടെ ആശ്രയമായ ക്യാമ്പസ്സിൽ പുതിയ കോഴ്സുകൾ കൊണ്ടുവരണം എന്നതാണ് എസ്എഫഐ ഉന്നയിക്കുന്ന ആവശ്യം.
No comments