മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ ഹോസ്ദുർഗ് പോലീസ് പിടികൂടി
കാഞ്ഞങ്ങാട് : മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ ഹോസ്ദുർഗ് പോലീസ് പിടികൂടി. കണ്ണൂർ പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി ലനീഫ് പി.ടി.പി (38) ആണ് അറസ്റ്റിലായത്.
ഇന്ന് പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിൽ ഹോസ്ദുർഗ് പോലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ലനീഫിനെ പരിശോധിച്ചപ്പോൾ ഇയാളിൽ നിന്ന് 2.36 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടർന്ന് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഹോസ്ദുർഗ് ഇൻസ്‌പെക്ടർ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ജിജേഷ് സി.പി, ജിതിൻ കെ.വി, സി. വിനോദ് കുമാർ, സിവിൽ പോലീസ് ഓഫീസർ എം. കൃപേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രദേശത്ത് ലഹരി വിൽപന നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
No comments